മകന് വേണ്ടി ഒരു ബന്ദി നാടകം: അച്ഛൻ കീഴടങ്ങി


മകന് മതിയായ ചികിത്സ കിട്ടാത്തതിലുള്ള പ്രതിഷേധം അറിയിക്കാനാൻ ഒരച്ഛന്‍ രോഗിയായ മകനോടൊപ്പം സ്വയം ബന്ദിയായി. ടെക്‌സാസിലെ ടോംബാല്‍ റീജണല്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ക്രിട്ടിക്കള്‍ കെയര്‍ യൂണിറ്റില്‍ കഴിയുകയായിരുന്ന മകനെയും ഇയാള്‍ പൂട്ടിയിട്ടു. ഇയാളുടെ പക്കല്‍ തോക്ക് ഉള്ളതായും സംശയിച്ചിരുന്നു. തനിക്കും മകനുമൊപ്പം മറ്റ് രണ്ടുപേരെ കൂടി ഇയാള്‍ ബന്ദികളാക്കിയതായി ആദ്യം ഹാരിസ് കൗണ്ടി ഷെരീഫ് പറഞ്ഞിരുന്നെങ്കിലും പിന്നീട് നിഷേധിച്ചു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴ് മണിയോടെയായിരുന്നു ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഉടന്‍ തന്നെ പോലീസ് സംഘം ആശുപത്രി കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി. അത്യാഹിത വിഭാഗം ഒഴികെയുള്ള ആശുപത്രി മുറികള്‍ താല്‍ക്കാലികമായി ഒഴിപ്പിച്ചു. ഇയാളുമായി തങ്ങള്‍ സംസാരിക്കുന്നതായി പോലീസ് അറിയിച്ചതായി എ ബി സി 13 വാര്‍ത്താ സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഇത് വരെ ആവശ്യങ്ങളൊന്നും അറിയിച്ചതായി റിപ്പോര്‍ട്ടില്ല. അതേസമയം ടെക്‌സാസിലെ ടോംബാല്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ സംഭവിച്ചത് ബന്ദിയാക്കലല്ലെന്നാണ് ഒടുവില്‍ പോലീസ് നല്‍കുന്ന വിവരം. ഹൂസ്റ്റണ് 30 വടക്ക് പടിഞ്ഞാറായിട്ടാണ് ടോംബാല്‍ റീജണല്‍ മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 150 വരുന്നതാണ് റീജണല്‍ മെഡിക്കല്‍ സെന്റര്‍ ക്യാമ്പസ്. ബന്ദിയാക്കിയയാൾ പിന്നീട് പോലീസിന് കീഴടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed