ഫിലിപ്പീൻസിൽ നിർമ്മാണത്തിലിരുന്ന പത്തുനില കെട്ടിടം തകർന്നു വീണു; 23 പേരെ കാണാതായി


ഷീബ വിജയൻ

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയ്ക്ക് വടക്കുള്ള ആഞ്ചലസ് നഗരത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 23 പേരെ കാണാതായി. കാണാതായവരിൽ 18 പേർ നിർമ്മാണത്തൊഴിലാളികളാണ്. സമീപത്തെ ഹോട്ടലിന് മുകളിലേക്കാണ് കെട്ടിടം തകർന്നു വീണത്. ഇതേതുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്ന ചിലരെയും കാണാതായിട്ടുണ്ട്. ഒൻപതുനില കെട്ടിടം പണിയാനാണ് അധികൃതർ അനുമതി നൽകിയിരുന്നതെന്നും എന്നാൽ നിയമവിരുദ്ധമായി പത്താം നിലയിൽ നീന്തൽക്കുളം നിർമ്മിക്കുന്നതിനിടെയാണ് വൻ അപകടമുണ്ടായതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

article-image

QSSAASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed