'ഹീറ്റ് ഡോം' പ്രതിഭാസം: കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകി യൂറോപ്യൻ രാജ്യങ്ങൾ


ഷീബ വിജയൻ

യൂറോപ്യൻ ഭൂഖണ്ഡത്തിൽ മെയ് മാസത്തിൽ അനുഭവപ്പെടുന്ന റെക്കോർഡ് ചൂടിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള ഉഷ്ണവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന 'ഹീറ്റ് ഡോം' എന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസമാണ് ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗത്തിന് കാരണമായിരിക്കുന്നത്. ഫ്രാൻസിൽ ചൂടിൽ നിന്ന് ആശ്വാസം തേടി നദികളിലും കടലിലും ഇറങ്ങിയവർ ഉൾപ്പെടെ ഏഴുപേർ മരണപ്പെടുകയും കായിക മത്സരങ്ങൾ റദ്ദാക്കുകയും ചെയ്തു. ബ്രിട്ടനിലെ ക്യൂ ഗാർഡൻസിൽ താപനില 34.8 ഡിഗ്രി സെൽഷ്യസ് കടന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡുകൾ തകർത്തപ്പോൾ, വരും ദിവസങ്ങളിൽ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ചൂട് 38 ഡിഗ്രിക്ക് മുകളിൽ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed