പാകിസ്താനിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സൈനികരടക്കം 24 പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് ഈദ് അവധി ആഘോഷിക്കാൻ പോവുകയായിരുന്ന സൈനികരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ ട്രെയിൻ ഭാഗികമായി തകരുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

article-image

saddasdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed