ഇസ്രായേൽ മന്ത്രി ഇതാമർ ബെൻ ഗ്വിറിന് ഫ്രാൻസ് വിലക്കേർപ്പെടുത്തി
ഷീബ വിജയൻ
ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോയ അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ സൈന്യം പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിറിന് ഫ്രാൻസ് പ്രവേശന വിലക്കേർപ്പെടുത്തി. ഫ്രഞ്ച്, യൂറോപ്യൻ പൗരന്മാരോടുള്ള മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി അറിയിച്ചു. സംഭവത്തിൽ ഫ്രാൻസ് ഉൾപ്പെടെയുള്ള പ്രമുഖ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.
adfsadsads

