ബംഗ്ലാദേശിൽ ഇരുമ്പ് കമ്പി കയറ്റിയ ലോറി മറിഞ്ഞ് 15 യാത്രക്കാർ മരിച്ചു; 10 പേർക്ക് പരിക്ക്


ഷീബ വിജയൻ
ബംഗ്ലാദേശിലെ തങ്കാലി ജില്ലയിൽ ഇരുമ്പ് കമ്പികളുമായി പോയ ലോറി മറിഞ്ഞ് 15 പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചട്ടോഗ്രാമിൽ നിന്നും വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജമുന പാലത്തിന്റെ കിഴക്ക് ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ അപകടമുണ്ടായത്. ബക്രീദ് പ്രമാണിച്ചുള്ള 10 ദിവസത്തെ അവധി ആരംഭിച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാരാണ് ലോറിക്ക് മുകളിൽ കയറി യാത്ര ചെയ്തത്. വഴിയിൽ വിവിധയിടങ്ങളിൽ നിന്നായി ഇവർ വണ്ടിയിൽ കയറിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

article-image

ADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed