ഉത്തര കൊറിയ യുഎസ് സൈനികനെ വിട്ടയച്ചു


അതിക്രമിച്ച്‌ കയറിയതിന്‌ ജൂലൈമുതൽ തടവിലായിരുന്ന അമേരിക്കൻ സൈനികൻ ട്രാവിസ്‌ കിങ്ങിനെ നാടുകടത്തി ഉത്തര കൊറിയ. തുടർന്ന്‌ അദ്ദേഹത്തെ അമേരിക്ക കസ്റ്റഡിയിൽ എടുത്തു. ചൈനയിലെത്തിച്ച അദ്ദേഹത്തെ പിന്നീട്‌ അമേരിക്കൻ സൈനിക താവളത്തിലേക്ക്‌ മാറ്റി. 

അമേരിക്കൻ സൈന്യത്തിലെ വർണവിവേചനവും അനീതിയും സഹിക്കാനാകാതെ നാടുവിട്ടതാണെന്നും ഉത്തര കൊറിയയിലേക്ക്‌ അനധികൃതമായി കടന്നുകയറിയതാണെന്നും അദ്ദേഹം സമ്മതിച്ചതായും കൊറിയൻ സെൻട്രൽ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്തു.

article-image

ghf

You might also like

Most Viewed