നാസി വിമുക്തഭടനെ പ്രകീർത്തിച്ച കാനഡ പാർലമെന്റ് സ്പീക്കർ രാജിവെച്ചു
നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിനെ തുടർന്ന് കാനഡ പാർലമെന്റ് സ്പീക്കർ രാജിവെച്ചു. കഴിഞ്ഞയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി കനേഡിയൻ പാർലമെന്റ് സന്ദർശിച്ചപ്പോഴായിരുന്നു സ്പീക്കറായ ആന്റണി റോട്ട യുക്രേനിയൻ സൈനികനെ ഹീറോയായി വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.വിവാദങ്ങൾക്കൊടുവിൽ ഞായറാഴ്ച അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. കാനഡയുടെ പ്രതിപക്ഷ നേതാവായ പിയറി പൊയ്‌ലിവറാണ് ട്രൂഡോക്കെതിരെ ആദ്യം രംഗത്തു വന്നത്.
റോട്ടയിലെ ഇലക്ടറൽ ഡിസ്ട്രിക്റ്റിൽ നിന്നുള്ള 98 കാരനായ യാരോസ്ലാവ് ഹുങ്കയെ ആണ് സ്പീക്കർ ഹിറോ ആയി അവതരിപ്പിച്ചത്. രണ്ടാം ലോക യുദ്ധത്തിൽ യുക്രേനിയൻ സ്വാതന്ത്ര്യത്തിനായി പോരാടിയ യുക്രേനിയൻ−കനേഡിയൻ യുദ്ധ വീരൻ എന്നാണ് ഹുങ്കയെ അദ്ദേഹം വിശേഷിപ്പിച്ചത്. ആന്റണി റോട്ടയാണ് രാജിവെച്ച വിവരം പുറത്തുവിട്ടത്. കാനഡയിലും ലോകമെമ്പാടുമുള്ള ജൂത സമൂഹങ്ങൾക്ക് ഉണ്ടായ വേദനയിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
ോേ്ിേ്

