കുറഞ്ഞ ശമ്പളം; സമരവുമായി ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ
വേതനം വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ഹോളിവുഡിലെ തിരക്കഥാ രചയിതാക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക(ഡബ്യുജിഎ) സമരം ആരംഭിച്ചു. ഇതോടെ നിരവധി ഹോളിവുഡ് സിനിമകളുടെയും സീരിസുകളുടെയും ചിത്രീകരണം നിർത്തിവച്ചു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും പരമ്പരാഗത ചലച്ചിത്ര സ്റ്റുഡിയോകളും തങ്ങളെ അവഗണിച്ച് കുറഞ്ഞ വേതനത്തിൽ ഫ്രീലാൻസ് തൊഴിലാളികളെ തിരക്കഥാ രചന ഏൽപ്പിച്ചിരിക്കുകയാണെന്നാണ് ഡബ്യുജിഎയുടെ ആരോപണം. ഇത് മൂലം തങ്ങളുടെ ജോലിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാണെന്നും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണെന്നും ഇവർ പറയുന്നു. ആറ് ആഴ്ചയോളം സ്റ്റുഡിയോകളുമായി ചർച്ച നടത്തിയെന്നും ഫലം ലഭിക്കാത്തതിനാലാണ് സമരം ആരംഭിച്ചതെന്നും സംഘടന അറിയിച്ചു. 2007-ന് ശേഷം ഹോളിവുഡിൽ നടക്കുന്ന ആദ്യ തൊഴിൽ സമരമാണിത്. 100 ദിവസം നീണ്ടുനിന്ന അന്നത്തെ സമരം മൂലം 2.1 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് വിനോദമേഖലയ്ക്ക് ഉണ്ടായത്.
ഡബ്യുജിഎ സമരം ആരംഭിച്ചതോടെ വമ്പൻ സ്റ്റുഡിയോകളായ പാരമൗണ്ട്, യൂണിവേഴ്സൽ, വാൾട് ഡിസ്നി, നെറ്റ്ഫ്ലിക്സ്, ആപ്പിൾ, ആമസോൺ എന്നിവരുടെ സിനിമകളുടെയും ഷോകളുടെയും ചിത്രീകരണം മുടങ്ങുമെന്ന് ഉറപ്പായി. 11,500 അംഗങ്ങളുള്ള ഡബ്യുജിഎ പണിമുടക്ക് മൂലം ജിമ്മി ഫാലൺ ഷോ, ജിമ്മി കിമ്മൽ ഷോ അടക്കമുള്ള ജനപ്രിയ കോമഡി ഷോകളുടെയും ചിത്രീകരണം മുടങ്ങും.
DFFDSD
