വാപ്കോസ് മുൻ തലവനുൾപ്പെട്ട അഴിമതി; 19 സ്ഥലങ്ങളിൽ റെയ്ഡ്, 20 കോടി രൂപ കണ്ടെത്തി
ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ "വാപ്കോസി'ന്‍റെ മുൻ സിഎംഡി രാജേന്ദർ കുമാർ ഗുപ്തക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ രാജ്യത്തെ 19 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ഡൽഹി, ഛണ്ഡിഗഡ്, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവടങ്ങളിലടക്കം നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 20 കോടി രൂപ കണ്ടെത്തി. ഗുപ്തയുടെ പങ്കാളികളുടെയും ബന്ധുക്കളുടെയും വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.
ADSADSADS
