ഓപ്പറേഷന്‍ കാവേരി: 3195 പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്ന് ഇതുവരെ 3195 പേരെ ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതുകൊണ്ട് രക്ഷാദൗത്യം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 25നാണ് സുഡാനിലെ രക്ഷാദൗത്യം ആരംഭിച്ചത്. സുഡാനില്‍ കുടുങ്ങിയവരെ ആദ്യം പോര്‍ട്ട് സുഡാനില്‍ കൊണ്ടുവന്ന് അവിടെനിന്ന് ജിദ്ദയിലെത്തിച്ച ശേഷം ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു.
ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും നിലവിൽ ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഓപ്പറേഷന്‍ കാവേരിയിലൂടെ ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
DFGDFGFDG
