തൃശ്ശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 3 മരണം, 4 പേർക്ക് ഗുരുതര പരുക്ക്
തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് മരങ്ങളിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഷുഹൈബ്, ഫാരിസ് സാദിഖ് എന്നിവർ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്
HJL;
