945 ദിവസങ്ങൾ‍ക്ക് ശേഷം മാസ്ക് അഴിച്ചുവെച്ച് ഹോങ്കോങ്


നീണ്ട 945 ദിവസങ്ങൾ‍ക്ക് ശേഷം മാസ്കൂരി ഹോങ്കോങ്. ഇതോടെ ലോകത്തിൽ‍ തന്നെ ഏറ്റവും കൂടുതൽ‍ കാലം നീണ്ടുനിന്ന മാസ്ക് മാൻഡേറ്റുകളിൽ‍ ഒന്നിന് അവസാനമായി. തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളൊന്നുമില്ലാതെ ഹോങ്കോങ്ങിൽ വൈറസ് നിയന്ത്രണത്തിലാണെന്ന് നഗര നേതാവ് ജോൺ ലീ പറഞ്ഞു.  2020 ജൂലൈയിലാണ് ഹോങ്കോങിൽ‍ മാസ്ക് നിർ‍ബന്ധമാക്കുന്നത്. മാസ്ക് ധരിച്ചില്ലെങ്കിൽ‍ 5000 ഹോങ്കോങ്ങ് ഡോളർ വരെ പിഴ ഈടാക്കും. നിയന്ത്രണങ്ങൾ‍ നീക്കം ചെയ്തതോടെ ഹോങ്കോംഗ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും  ലീ പറഞ്ഞു. ഈ വർഷവും വരുന്ന വർഷവും ഞങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും വികസനത്തിനും വേണ്ടി പൂർണ വേഗതയിൽ പ്രവർത്തിക്കുമെന്നും ലീ കൂട്ടിച്ചേർ‍ത്തു.

ബുധനാഴ്ച വരെ, ഹോങ്കോങ്ങിൽ താമസിക്കുന്ന ആളുകൾക്ക് പുറത്തേക്കും ഏതെങ്കിലും പൊതുസ്ഥലത്തേക്ക് പോകുമ്പോഴും മാസ്ക് നിർ‍ബന്ധമായിരുന്നു. നഗരത്തിലെ കോവിഡ് നയങ്ങളെക്കുറിച്ച് മുന്‍പും വിമർ‍ശനങ്ങൾ‍ ഉയർ‍ന്നിരുന്നു. ഇതിനിടയിൽ‍ മാസ്ക് നിയന്ത്രണം നീക്കിയതിനെയും ചിലർ‍ വിമർ‍ശിച്ചു. എന്നാൽ‍ നിയന്ത്രണങ്ങൾ‍ പിന്‍വലിച്ചിട്ടും നിരവധി പ്രദേശവാസികൾ  മാസ്ക് ധരിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.’സീറോ കോവിഡ് നയം’ പ്രകാരം വൈറസിനെ നേരിടാനുള്ള ചൈനയുടെ ശ്രമം ഹോങ്കോങും പിന്തുടർ‍ന്നിരുന്നു. കർശനമായ ക്വാറന്‍റൈന്‍ നിയമങ്ങൾ, പൊതു സ്ഥലങ്ങളിൽ ഒത്തുകൂടുന്ന ആളുകളുടെ എണ്ണത്തിൽ പരിമിതികൾ, നഴ്സിംഗ് ഹോമുകളിലെ സന്ദർശകരെ നിയന്ത്രിക്കൽ എന്നിവ ഇതിൽ‍ ഉൾപ്പെടുന്നു. ഈ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം അവസാനത്തോടെ പിൻവലിച്ചിരുന്നു. ഈ കടുത്ത നിയമങ്ങൾ ഹോങ്കോങ്ങിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർ‍ത്തുവെന്ന് വ്യവസായ മേഖല ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം നഗരത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം 3.5% ആയി കുറഞ്ഞിരുന്നു. വിദേശ സഞ്ചാരികളെ ആകർ‍ഷിക്കുന്നതിന്‍റെ ഭാഗമായി ഹോങ്കോംഗ് അടുത്ത ആഴ്ചകളിൽ അര ദശലക്ഷം വിമാന ടിക്കറ്റുകൾ നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയിലെ പല രാജ്യങ്ങളിലും ഇപ്പോഴും മാസ്‌ക് ധരിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ, പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ആശുപത്രികൾ‍, ഫാർ‍മസികൾ‍ എന്നിവിടങ്ങളിലും ഇപ്പോഴും മാസ്ക് നിർ‍ബന്ധമാണ്. അതേസമയം മാർച്ച് 13ന് മാസ്ക് ധരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ലഘൂകരിക്കുമെന്ന് ജാപ്പനീസ് സർക്കാർ അറിയിച്ചു. തിരക്കുള്ള സമയത്ത് മാത്രം ട്രെയിനുകളിലും ബസുകളിലും മാസ്ക് ധരിക്കണമെന്ന് ശിപാർശ ചെയ്യുന്നു. ജപ്പാനിൽ‍ മാസ്ക് നിർ‍ബന്ധമല്ലെങ്കിലും ഇപ്പോഴും ആളുകൾ‍ മാസ്ക് ധരിക്കുന്നുണ്ട്. 

article-image

eydry

You might also like

Most Viewed