ഇറാന് മേൽ യുദ്ധഭീതി: സൈന്യത്തിന് നിർദ്ദേശം നൽകി ട്രംപ്; പശ്ചിമേഷ്യയിൽ വൻ സന്നാഹം


ഷീബ വിജയൻ
ന്യൂഡൽഹി/വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിന് ഏതു നിമിഷവും ഉത്തരവിട്ടേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിന് സജ്ജമായിരിക്കാൻ വൈറ്റ് ഹൗസ് സൈന്യത്തിന് നിർദ്ദേശം നൽകിയതായി സിഎൻഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഉൾപ്പെടെ 13 യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യൻ മേഖലയിൽ നിലയുറപ്പിച്ചു കഴിഞ്ഞു.

ആണവ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇറാന്റെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന രീതിയുമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് വിമാനങ്ങൾ ഉൾപ്പെടെയുള്ള വ്യോമസേനയും സർവ്വ സജ്ജമാണ്. ആക്രമണത്തിന് ഇസ്രായേൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നയതന്ത്ര ചർച്ചകളിലൂടെ പുതിയ കരാറിൽ എത്താൻ കഴിയുമോ എന്ന കാര്യത്തിൽ ട്രംപ് തന്റെ ഉപദേശകരുമായി അവസാനവട്ട ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

article-image

dfszdfdafs

You might also like

  • Lulu Exchange
  • Straight Forward

Most Viewed