ഇറാൻ തീരത്ത് അമേരിക്കൻ യുദ്ധസന്നാഹം; ആണവ ചർച്ചയ്ക്ക് മുന്നോടിയായി സംഘർഷഭീതി


ഷീബ വിജയൻ
ഇറാൻ-അമേരിക്ക ആണവ ചർച്ചയുടെ രണ്ടാം ഘട്ടം ജനീവയിൽ ആരംഭിക്കാനിരിക്കെ, ഒമാൻ തീരത്ത് അമേരിക്കൻ പടക്കപ്പലുകൾ നിലയുറപ്പിച്ചു. വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തുനിന്ന് 700 കിലോമീറ്റർ അകലെ എത്തിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. 90 യുദ്ധവിമാനങ്ങളും അയ്യായിരത്തിലധികം സൈനികരുമായാണ് കപ്പൽ എത്തിയിരിക്കുന്നത്. ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവിയുമായും ഒമാൻ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

article-image

qwsdaqswdsaads

You might also like

  • NEC

Most Viewed