സർക്കാർ ജീവനക്കാർക്ക് 17 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ച് കർണാടക


സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ച് കർണാടക. ഏഴാം ശമ്പള കമീഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ പുതിയ ശമ്പള സ്കെയിൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനിടെയാണ് ഇടക്കാലാശ്വാസമായി മുഖ്യമന്ത്രി ബസവരാജ ബൊമൈ ശമ്പള വർധന പ്രഖ്യാപിച്ചത്.  ഏഴാം ശമ്പള കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, ദേശീയ പെൻഷൻ സ്കീമിന് പകരം പഴയ പെൻഷൻ സ്കീം തിരികെ കൊണ്ടുവരിക അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലാണ്.     

സർക്കാർ ആശുപത്രികളിലെ ഒ.പി സംവിധാനം, റവന്യൂ ഓഫിസുകൾ അടക്കം നിരവധി അവശ്യ സേവനകൾ താളംതെറ്റിയ സാഹചര്യത്തിലാണ് ബി.ജെ.പി സർക്കാറിന്‍റെ നടപടി. കൂടാതെ, നിയമസഭ തെരഞ്ഞെടുപ്പ് വരാൻ പോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാറിന്‍റെ പുതിയ തീരുമാനം.

article-image

wtests

You might also like

Most Viewed