ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ്(35) വെടിയേറ്റു മരിച്ചു. ദർബനിലെ റസ്റ്റാറന്റിനു സമീപം വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. റാപ്പർ അക എന്ന പേരിലാണ് കീർനൻ അറിയപ്പെട്ടിരുന്നത്. ആറ് തവണ കീർനന് വെടിയേറ്റതായാണ് റിപ്പോർട്ട്.മരണവിവരം കീർനന്റെ കുടുംബം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ ആൽബത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഇദ്ദേഹം.
അക്രമികളെ പിടികൂടിയില്ല. വെടിവെപ്പിനെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം വ്യക്തമാക്കി. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊലപാതക നിരക്കുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.
dydt