ബ്രിട്ടണിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു


ബ്രിട്ടണിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്തിലാണ് ഇന്നലെയാണ് സംഭവം. ബോബ് നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിച്ചതെന്ന് നോർഫോക്ക് പൊലീസ് അറിയിച്ചു. നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ്  ഗ്രേറ്റ് യാർമൗത്ത്. ചൊവ്വാഴ്ച രാവിലെയാണ് പൈപ്പ് ലൈനിനു സമീപം ബോംബ് കണ്ടെത്തിയത്. പിന്നാലെ സുരക്ഷ മുൻനിർത്തി സ്ഥലത്തുനിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദൗത്യത്തിന്‍റെ ഓരോഘട്ടത്തിലും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തീരുമാനങ്ങൾ എടുത്തതെന്നും നോർഫോക്ക് പൊലീസ് പറഞ്ഞു. 

സംഭവത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

ഉഗ്ര ശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നും സ്ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകൾ ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ കണ്ടെത്താനാകാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

article-image

5867

You might also like

Most Viewed