മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു


മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 79 വയസായിരുന്നു.

ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവൽപിണ്ടിയിലെ ആംഡ് ഫോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലേക്ക് (എഎഫ്‌ഐസി) മാറ്റിയിരുന്നു.

2016 മാർച്ച് മുതൽ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ നിങ്ങളുടെ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണിത്.

 

2001മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു പർവേസ് മുഷറഫ്. രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്.

 

article-image

sdgsdfsdf

You might also like

Most Viewed