ഏഷ്യാ കപ്പിന് പാകിസ്ഥാൻ വേദിയാകില്ല; അന്തിമ തീരുമാനം മാർച്ചിൽ


ഇക്കൊല്ലം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് യുഎഇയിൽ വച്ചാവും നടക്കുക. ശനിയാഴ്ച ബഹ്റൈനിൽ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മാർച്ചിൽ അന്തിമ തീരുമാനമാവും.

പാകിസ്താനിൽ ഏഷ്യാ കപ്പ് നടക്കുകയാണെങ്കിൽ ഇന്ത്യ കളിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതേ തുടർന്നാണ് വേദി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നത്. വേദി മാറ്റിയാൽ 2023 ലോകകപ്പിനായി ഇന്ത്യയിലെത്തില്ലെന്ന് പിസിബിയുടെ മുൻ ചെയർമാൻ റമീസ് രാജ നിലപാടെടുത്തു. എന്നാൽ, പുതിയ ചെയർമാൻ നജം സേഥി ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

article-image

gfdsgdfs

You might also like

Most Viewed