ടിബറ്റിൽ ഹിമപാതം; എട്ടു പേർക്ക് മരണം


ടിബറ്റിന്റെ തെക്കൻ മേഖലകളിലുണ്ടായ ഹിമപാതത്തിൽ എട്ടുമരണം. ടിബറ്റിലെ നയിങ്ക്ഷി പട്ടണത്തിലാണ് സംഭവം. ഹിമപാതത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും കാണാതായവരെയും കണ്ടെത്താനും സഹായങ്ങൾ ലഭ്യമാക്കാനും ചൈനീസ് സർക്കാർ രക്ഷാ പ്രവർത്തക സംഘത്തെ ദുരന്ത ബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

മെയ്ൻലിങ് കൗണ്ടിയിലെ പെയ് ഗ്രാമത്തിനും മെഡോങ് കൗണ്ടിയിലെ ദോസോങ് ലാ ടണലിന്റെ അവസാന ഭാഗത്തിനും ഇടയിലാണ് ഹിമപാതമുണ്ടായത്. പ്രാദേശലിക സമയം ചൊവ്വാഴ്ച രാത്രി എട്ടോടുകൂടിയാണ് അപകടം. വാഹനങ്ങളില യാത്ര ചെയ്യുകയായിരുന്നവർ വഴിയിൽ കുടുങ്ങി.

എത്രപേരെ കാണാതായിട്ടുണ്ട് തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രദേശിക സർക്കാർ 131 രക്ഷാ പ്രവർത്തകരെയും 28 വാഹനങ്ങളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ചൈനയുടെ അടിയന്തര പ്രതികരണ സേനയും രക്ഷാ സംഘങ്ങളെ അയച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

article-image

FGHHHHFG

You might also like

Most Viewed