ബംഗ്ലാദേശ് വിധിയെഴുതുന്നു; ഹസീന സർക്കാരിന്റെ പതനത്തിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ്


പ്രദീപ് പുറവങ്കര I അന്തർദേശീയം

ധാക്ക: വലിയ രാഷ്ട്രീയ അട്ടിമറികൾക്കും സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 7:30-ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4:30 വരെ തുടരും. രാജ്യത്തുടനീളമുള്ള 12.7 കോടി വോട്ടർമാരാണ് ഇക്കുറി ജനവിധി രേഖപ്പെടുത്തുന്നത്.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (BNP) ജമാഅത്തെ ഇസ്‌ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. എന്നാൽ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന വലിയ മാറ്റങ്ങൾക്കിടയിലാണ് പ്രധാന പാർട്ടികൾ അധികാരം പിടിക്കാൻ ജനവിധി തേടുന്നത്.

ആകെ 299 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സൈന്യം ഉൾപ്പെടെ പത്തു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed