അലക്സി നവാൽനിയെ കൊന്നത് 'വിഷത്തവള'യെ ഉപയോഗിച്ച്; റഷ്യക്കെതിരെ അന്വേഷണ റിപ്പോർട്ട്


ഷീബ വിജയൻ
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് യൂറോപ്യൻ അന്വേഷണ കമ്മീഷൻ. ദക്ഷിണ അമേരിക്കൻ കാടുകളിൽ കാണപ്പെടുന്ന 'ഡാർട്ട് ഫ്രോഗ്' എന്നയിനം തവളകളിൽ നിന്നുള്ള മാരക വിഷം (എപിബാറ്റിഡിൻ) ഉപയോഗിച്ചാണ് നവാൽനിയെ ഇല്ലാതാക്കിയതെന്ന് അഞ്ച് രാജ്യങ്ങൾ നടത്തിയ ലാബ് പരിശോധനയിൽ കണ്ടെത്തി.

മോർഫിനേക്കാൾ നൂറ് മടങ്ങ് ശക്തിയുള്ള ഈ വിഷം റഷ്യയിൽ സ്വാഭാവികമായി കാണപ്പെടാത്തതാണ്. ആർട്ടിക്കിലെ അതീവ സുരക്ഷാ ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന ഒരാൾക്ക് മേൽ ഇത്തരം വിഷപ്രയോഗം നടത്താൻ ഭരണകൂടത്തിന് മാത്രമേ സാധിക്കൂ എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു. പുടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി 2024 ഫെബ്രുവരിയിലാണ് ജയിലിൽ മരിച്ചത്.

 

article-image

acdsdassadas

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed