ഉത്തര കൊറിയയിൽ കിം ജൂ ആയ് പിൻഗാമിയാകുന്നു; ടിബറ്റിൽ കുട്ടികൾക്ക് ബുദ്ധവിഹാരങ്ങളിൽ വിലക്കേർപ്പെടുത്തി ചൈന
ശാരിക l വിദേശകാര്യം
സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മകൾ കിം ജൂ ആയ്‌യെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചുവെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണൽ ഇൻ്റലിജൻസ് സർവീസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പിതാവിനൊപ്പം പ്രധാന ഔദ്യോഗിക പരിപാടികളിൽ സജീവ സാന്നിധ്യമായി മകൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. നിലവിൽ പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പ്രത്യേക പരിശീലനഘട്ടത്തിലാണ് കിം ജൂ ആയ് എന്നാണ് പുറത്തുവരുന്ന വിവരം.
കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷം, കുംസുസാൻ പാലസ് സന്ദർശനം തുടങ്ങിയ സുപ്രധാന വേദികളിൽ കിം ജോങ് ഉന്നിനൊപ്പം ജൂ ആയ്‌യും പങ്കെടുത്തിരുന്നു. 2022 നവംബറിൽ ഒരു ദീർഘദൂര മിസൈൽ പരീക്ഷണ വേദിയിലാണ് മകൾ ആദ്യമായി പൊതുവേദിയിൽ എത്തിയത്. അതിനുശേഷം ആയുധ വിക്ഷേപണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ തുടങ്ങിയ നിരവധി പരിപാടികളിലും കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങിൽ നടന്ന ചൈനീസ് ഉച്ചകോടിയിലും അവർ സാന്നിധ്യം അറിയിച്ചു.
അതേസമയം ടിബറ്റൻ സംസ്കാരത്തിനെതിരെ ചൈന വീണ്ടും നിലപാട് കടുപ്പിക്കുകയാണെന്നും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബുദ്ധവിഹാരങ്ങളിൽ പ്രവേശനമില്ലെന്നുമുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ആയ് പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിനെപ്പോലെയാണ് ഔദ്യോഗിക പരിപാടികളിൽ അവർക്ക് പരിഗണന ലഭിക്കുന്നത്. കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ സമൂഹത്തിൽ ഒരു പെൺകുട്ടി പിൻഗാമിയാകുന്നത് നിരീക്ഷകർ ഏറെ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.
കിം ജോങ് ഉന്നിന് ഒരു മകൻ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ജൂ ആയ്‌യെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. കിം ജോങ് ഉൻ ആരോഗ്യവാനായി തുടരുമ്പോൾ തന്നെ ഇത്ര നേരത്തെ മകളെ പിൻഗാമിയായി തെരഞ്ഞെടുക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ഉണ്ടായേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
പപരക


