യുക്രൈനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആഭ്യന്തരമന്ത്രിയടക്കം 16 പേര്‍ക്ക് മരണം


യുക്രൈനില്‍ തലസ്ഥാന നഗരമായ കീവ് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആഭ്യന്തരമന്ത്രിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ബ്രോവറിയിലെ ഒരു കിന്റര്‍ഗാര്‍ട്ടന് സമീപമാണ് അപകടമെന്ന് പോലീസ് മേധാവി അറിയിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും കുട്ടികളും മരിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായാണ് പ്രാഥമിക വിവരം. ആഭ്യന്തരമന്ത്രി ഡെനീസ് മൊണാസ്റ്റിര്‍സ്‌കിയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് മേധാവി ഇഗോര്‍ ക്ലിമെന്‍കോ അറിയിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. അപകടത്തിനുപിന്നാലെ ഹെലികോപ്ടറിനെ തീ വിഴുങ്ങുന്നതും നിലവിളി ശബ്ദം ഉയരുന്നതും വീഡിയോയില്‍ വ്യക്തമാണ്. കീവിന് 20 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ദുരന്തമുണ്ടായ ബ്രോവറി ടൗണ്‍. ഇവിടം പിടിച്ചടക്കാന്‍ റഷ്യന്‍ -യുക്രൈന്‍ സേനകള്‍ ശക്തമായ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റഷ്യന്‍ സേനയ്ക്ക് ഇവിടം വിട്ടുപോകേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് റഷ്യന്‍ സേനയെ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്‍ യുക്രൈനിലേക്ക് അയച്ചത്.

article-image

XVBXBDFB

You might also like

  • Lulu Exchange
  • Straight Forward

Most Viewed