ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് തീയതികൾ‍ പ്രഖ്യാപിച്ചു


ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 16ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടുകൾ‍ മാർ‍ച്ച് 2ന് എണ്ണും. 60 സീറ്റുകൾ‍ വീതമുള്ള അസംബ്ലികളുടെ കാലാവധി മാർ‍ച്ച് മാസത്തിൽ‍ അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 2.28 ലക്ഷം വോട്ടർ‍മാരാണുള്ളത്. കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർ‍മാരായ അനുപ് ചന്ദ്ര പാണ്ഡെയും അരുൺ‍ ഗോയലും മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ‍ സന്ദർ‍ശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ‍ അവലോകനം ചെയ്തിരുന്നു. ബോർ‍ഡ് പരീക്ഷകളും സുരക്ഷാ സേനയുടെ നീക്കവും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ‍ക്കുള്ള ഷെഡ്യൂൾ‍ തയ്യാറാക്കിയത്.

ബിജെപിയാണ് നിലവിൽ‍ ത്രിപുരിൽ‍ അധികാരത്തിലുള്ളത്. മേഘാലയയിൽ‍ ബിജെപിയുമായി സഖ്യത്തിലാണെങ്കിലും ഇത്തവണയും എൻ‍പിപി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കാകും നേരിടുക. എൻഡിപിപി, ബിജെപി, എൻ‍പിഎഫ് എന്നീ പാർ‍ട്ടികളുടെ സഖ്യമായ യുഡിഎയാണ് നിലവിൽ‍ നാഗാലാൻഡിൽ‍ ഭരണത്തിലുള്ളത്.

article-image

rydry7

You might also like

Most Viewed