ഉത്തര കൊറിയയുടെ ആദ്യ ചാര സാറ്റ്‌ലൈറ്റ് ഉടനെത്തുമെന്ന് റിപ്പോർട്ട്

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനം വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ ആദ്യ ചാര സാറ്റ്‌ലൈറ്റ് ഉടനെത്തുമെന്നും ആണവായുധ ശേഖരം വന്‍ തോതില്‍ വര്‍ധിപ്പിക്കുമെന്നും കിം പ്രഖ്യാപിച്ചതായി ഉത്തര കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടാനാണ് ആയുധ ശേഖരം വര്‍ധിപ്പിക്കുന്നതെന്നാണ് കിം വിശദീകരിക്കുന്നത്. പെട്ടെന്ന് ആണവ പ്രത്യാക്രമണവും പ്രതിരോധവും നടത്താന്‍ സഹായിക്കുന്ന ഐസിബിഎം സിസ്റ്റവും വികസിപ്പിക്കുമെന്ന് കിം പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ കൊറിയന്‍ യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളോട് ഉത്തര കൊറിയയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഉത്തരകൊറിയ അതിര്‍ത്തി മറികടന്ന് ഡ്രോണ്‍ നിരീക്ഷണം നടത്തിയതായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടക്കുന്നത്. അഞ്ച് ഡ്രോണുകളില്‍ ഒന്ന് ഉത്തര കൊറിയയിലേക്ക് തന്നെ മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വളരെ പെട്ടെന്ന് ദക്ഷിണ കൊറിയന്‍ റഡാറുകളുടെ പരിധിയില്‍ നിന്ന് അപ്രത്യക്ഷമായ മറ്റ് ഡ്രോണുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമായിട്ടില്ല.
sgsdg