യുഎസിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരായ നാലംഗ കുടുബം മരിച്ച നിലയിൽ

യുഎസിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലംഗ കുടുബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ പഴതോട്ടത്തിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജസ്ദീപ് സിംഗ്(36), ഭാര്യ ജസ്ലീൻ കൗർ(27), ഇവരുടെ എട്ടുമാസം പ്രായമായ കുഞ്ഞ് അരൂഹി ദേരി, ബന്ധുവായ അമന്‍ദീപ് സിംഗ്(39) എന്നിവരാണ് കൊല്ലപ്പെട്ടത്.
വടക്കൻ കാലിഫോർണിയയിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇന്‍ഡ്യാന−ഹറ്റ്ചിന്‍ റോഡിനു സമീപമുള്ള തോട്ടത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തോട്ടത്തിലെ ജീവനക്കാരനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.
ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.
്േരിൂ