വടക്കാഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറെ കാണാനില്ല


വടക്കാഞ്ചേരിയിൽ‍ സ്‌കൂൾ‍കുട്ടികളടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറെ കാണാനില്ല. അധ്യാപകനെന്ന വ്യാജേന ആശുപത്രിയിൽ‍ ചികിത്സ തേടിയശേഷം ഇയാൾ‍ മുങ്ങിയെന്നാണ് വിവരം. വടക്കാഞ്ചേരി ഇ.കെ നായനാർ‍ ആശുപത്രിയിലെത്തിയാണ് എറണാകുളം സ്വദേശിയായ ഡ്രൈവർ‍ ജോജോ പത്രോസ് ചികിത്സ തേടിയത്. കൈയ്ക്കും കാലിനും സാരമല്ലാത്ത പരിക്ക് മാത്രമുണ്ടായിരുന്ന ഇയാൾ‍ അധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ‍ പറഞ്ഞു. 

ഇന്നു രാവിലെ ടൂറിസ്റ്റ് ബസിന്‍റെ ഉടമയടക്കമുള്ളവരെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയെന്നാണ് സൂചന. വടക്കാഞ്ചേരിയിൽ‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് ബുധനാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർ‍ടിസി ബസിന്‍റെ പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസിൽ‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് തലകീഴായി മറിഞ്ഞു. അപകടസമയത്ത് ബസ് 97.7 കിലോമീറ്റർ‍ വേഗതയിലായിരുന്നെന്നതിന്‍റെ തെളിവുകൾ‍ പുറത്തുവന്നിരുന്നു.

article-image

പ്ിര

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed