ഇറാനിൽ 5,000-ത്തിലധികം ബോംബുകൾ വർഷിച്ച് ഇസ്രായേൽ; ടെഹ്‌റാനിൽ കനത്ത നാശനഷ്ടം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെൽ അവീവ്: ശനിയാഴ്ച സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ഇറാനിൽ അയ്യായിരത്തിലധികം വെടിക്കോപ്പുകൾ (Munitions) പ്രയോഗിച്ചതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ കേന്ദ്രീകരിച്ചാണ് ആക്രമണം പ്രധാനമായും നടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലാണ് ഇസ്രായേൽ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇറാൻ തിരിച്ചും മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. ഇസ്രായേലിന് നേരെ വിക്ഷേപിച്ച മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വഴി തടഞ്ഞതായും ഐ.ഡി.എഫ് വ്യക്തമാക്കി. ആക്രമണ ഭീഷണിയെത്തുടർന്ന് ജനങ്ങൾക്ക് നൽകിയിരുന്ന ജാഗ്രതാ നിർദ്ദേശവും ഷെൽട്ടറുകളിൽ കഴിയണമെന്ന ഉത്തരവും നിലവിൽ പിൻവലിച്ചിട്ടുണ്ട്.
aa


