ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ മുങ്ങുന്നു; രക്ഷാപ്രവർത്തനം തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിക്കാനായി ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി രംഗത്തുണ്ടെന്ന് അധികൃതർ അറിയിച്ചു. 'ഐറിസ് ഡെന' (IRIS Dena) എന്ന കപ്പലിൽ നിന്നാണ് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചത്.
ഇന്ന് പുലർച്ചെയാണ് കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു. കപ്പലിൽ ഏകദേശം 180 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 30 നാവികരെ ഇതിനോടകം തന്നെ ശ്രീലങ്കയിലെ ഗാൾ (Galle) തുറമുഖത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കപ്പൽ മുങ്ങാനുണ്ടായ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങളുടെ ഭാഗമായി കപ്പൽ ബോംബിട്ട് തകർത്തതാണോ എന്ന് പ്രതിപക്ഷ എംപി പാർലമെന്റിൽ ചോദ്യം ഉന്നയിച്ചെങ്കിലും ഔദ്യോഗികമായ മറുപടി ഇതുവരെ ലഭ്യമായിട്ടില്ല. മേഖലയിൽ അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
sdsdf


