ലോകകപ്പ് സ്‌പെഷല്‍ നാണയം പുറത്തിറക്കാന്‍ ഖത്തര്‍

ഫിഫ ലോകകപ്പ് 2022 ന്‍റെ സ്‌പെഷല്‍ നാണയം പുറത്തിറക്കാന്‍ ഒരുങ്ങി ഖത്തര്‍. ലോകകപ്പ് സംഘാടകരുമായി സഹകരിച്ചാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നാണയം പുറത്തിറക്കുന്നത്.ഖത്തര്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് നവംബര്‍ 21 നാണ് ആരംഭിക്കുന്നത്. വ്യാജമായി നാണയം പുറത്തിറക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.