ഈ ചിത്രത്തില്‍ എത്ര വൃത്തങ്ങളുണ്ട്; ഉത്തരം കണ്ടെത്തേണ്ടത് 10 സെക്കന്‍ഡിനുള്ളില്‍ – optical illusion


കണ്ണുകളെ കുഴപ്പിക്കുന്ന ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ക്ക് എല്ലാ കാലത്തും ആരാധകര്‍ ഏറെയാണ്. തലച്ചോറിനെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഇത്തരം ചിത്രങ്ങള്‍ക്കുണ്ട്. കാരണം ഏറെ ചിന്തിച്ച് മാത്രമേ പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കുകയുള്ളു.
കുറച്ച് വൃത്തങ്ങളുടെ ഒരു ചിത്രമാണിത്. ആദ്യ കാഴ്ചയില്‍ പെട്ടന്ന് ഉത്തരം കിട്ടുമെന്ന് തോന്നുമെങ്കിലും നമ്മുടെ തലച്ചോറിനെ അല്‍പ്പം കബളിപ്പിക്കുന്ന രീതിയിലാണ് ഇതിലെ വൃത്തങ്ങളുടെ ക്രമീകരണം. അല്‍പ്പനേരം സൂക്ഷിച്ച് നോക്കുകയാണെങ്കില്‍ വൃത്തങ്ങള്‍ ചലിക്കുന്നത് പോലെയോ, ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് കിടക്കുന്നത് പോലെയോ തോന്നാം. ചിത്രത്തിലെ വൃത്തങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് നമ്മളില്‍
ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.യഥാര്‍ത്ഥത്തില്‍ 4 വൃത്തങ്ങളാണ് ഇതില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വൃത്തങ്ങള്‍ ഉള്ളതായി നമുക്ക് തോന്നുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ചിത്രത്തിന്റെ നടുഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ശേഷംനോക്കിയാല്‍ വൃത്തങ്ങള്‍ കൃത്യമായി എണ്ണിയെടുക്കാന്‍ നമുക്ക് സാധിക്കും.

You might also like

Most Viewed