ബ്രിട്ടണിൽ ഭരണപ്രതിസന്ധി തുടരുന്നു, മന്ത്രി മൈക്കൽ ഗോവിനെ പുറത്താക്കി

ബ്രിട്ടനിലെ ബോറിസ് ജോൺസൺ സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മൂന്നു മന്ത്രിമാർ രാജിവെച്ചതിന് പിന്നാലെ മുതിർന്ന കാബിനറ്റ് മന്ത്രി മൈക്കൽ ഗോവിനെ ബോറിസ് ജോൺസൺ പുറത്താക്കി. പ്രധാനമന്ത്രിയുടെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി ജെയിംസ് ഡഡ്‌ഡ്രിഡ്ജ് ഇക്കാര്യം സ്ഥിരീകരിച്ചു.
ശിശു-കുടുംബാരോഗ്യ മന്ത്രി വിൽ ക്വിൻസ്, ഗതാഗതമന്ത്രി ലൗറ ട്രോട്ട്, ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി റോബിൻ വാൾകർ എന്നിവരാണ് ബുധനാഴ്ച രാജിവെച്ചത്. സർക്കാറിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്നാണ് മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നത്.