ഇറാനിൽ ഭൂചലനം; ഒരു മരണം, 31 പേർക്ക് പരിക്ക്

ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ ഒരാൾ മരിച്ചു, 31 പേർക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടോടെയാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഹോർമോസ്ഗാൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ നിരവധി ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ്, മഖാം ഹാർബറിനടുത്ത് 5.2 തീവ്രത രേഖപ്പെടുത്തിയിരുന്നു.