വിദ്യാർഥി യുവജന സംഘടനകളിൽ നല്ലൊരു പങ്കും കുടിയന്മാർ: മന്ത്രി ഗോവിന്ദൻ


സംസ്ഥാനത്തെ വിദ്യാർഥി യുവജന സംഘടനകളിൽ നല്ലൊരു പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ചെറിയ തോതിലല്ല, നല്ല നിലയിൽ ഇതുണ്ടെന്നും തിരുവനന്തപുരത്ത് ലഹരിവിരുദ്ധ ദിനാചരണ ചടങ്ങിൽ മന്ത്രി പറഞ്ഞു.

കേരളം മയക്കുമരുന്നിന്‍റെ ഹബ്ബായി മാറുകയാണ്. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed