മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജാമ്യം അവസാനിച്ചതിനുശേഷം അറസ്റ്റു ചെയ്യും

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ജാമ്യം അവസാനിച്ചതിനുശേഷം അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാൻ മന്ത്രി. ജൂണ്‍ രണ്ടിന് മൂന്നാഴ്ചത്തെ ട്രാൻസിറ്റ് ജാമ്യം ലഭിച്ച ഇമ്രാൻ ഖാനെ ബനി ഗാലയിലെ വസതിക്ക് പുറത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി റാണാ സനാതുള്ളയാണ് അറിയിച്ചത്. കലാപം, രാജ്യദ്രോഹം, അരാജകത്വം എന്നിവയുൾപ്പെടെ രണ്ട് ഡസൻ കേസുകളിൽ ഇമ്രാൻ ഖാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് റാണ പറഞ്ഞു.
എതിരാളികളെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും ജനാധിപത്യപരമായ മൂല്യങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെ ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പാർട്ടിയുടെ തലവനാകാൻ കഴിയുമെന്നും റാണ ചോദിച്ചു.