ഗുരുവായൂരിലെ മഹീന്ദ്ര ഥാർ പുനർ‍ലേലം‍ 43 ലക്ഷത്തിന്


ഗുരുവായൂർ‍ ക്ഷേത്രത്തിൽ‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന് പുനർ‍ലേലത്തിൽ‍ 43 ലക്ഷം. വിഘ്നേഷ് വിജയകുമാർ‍ ആണ് ഥാർ‍ ലേലം കൊണ്ടത്. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ‍ പ്രചാരണം നൽ‍കിയിരുന്നു. അതുകൊണ്ട് കൂടുതൽ‍ ആളുകളും എത്തി. 43 ലക്ഷത്തിന് പുറമേ ജിഎസ്ടിയും അടക്കണം. 

കഴിഞ്ഞ ഡിസംബർ‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽ‍കിയതാണ് വാഹനം. 15.10 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അമൽ‍ മുഹമ്മദ് ലേലം കൊണ്ട വാഹനമാണ് പുനർ‍ ലേലത്തിൽ‍ 43 ലക്ഷം ലഭിച്ചത്. അമൽ‍ മുഹമ്മദിന്റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു. അന്ന് ലേലത്തിൽ‍ പങ്കെടുത്തത് ഒരാൾ‍ മാത്രമായിരുന്നു.

You might also like

  • Straight Forward

Most Viewed