വിമാനത്തിൽ ലഗ്ഗേജിന് ചുമത്തിയതിന് സമാനമായ നിയന്ത്രണം റെയിൽവേയിലും വരുന്നു


വിമാനത്തിൽ ലഗ്ഗേജിന് ചുമത്തിയതിന് സമാനമായ നിയന്ത്രണം റെയിൽവേയിലും വരുന്നുവെന്ന് റിപ്പോർട്ട്. അധിക ബാഗുകൾക്ക് അധിക ചാർജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേട്രെയ്‌നിൽ ബാഗേജുകൾ കൊണ്ടുപോകുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഒരാൾക്ക് എത്ര തൂക്കം വരുന്ന ബാഗ് വേണമെങ്കിലും കൂടെ കരുതാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോൾ മാറ്റം വരുന്നത്. ബാഗുകളുടെ ഭാരം അനുവദനീയമായ അളവിൽ കൂടിയാൽ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപ വീതം ഈടാക്കും.

പുതിയ തീരുമാനം പ്രകാരം സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയർ ആണെങ്കിൽ 50 കിലോഗ്രാമും 3ടയർ ആണെങ്കിൽ 40 കിലോഗ്രാമും സൗജന്യമായി കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ സൗജന്യമായി 40 കിലോഗ്രാം തൂക്കം വരുന്ന ബാഗേജ് കൈയിൽ കരുതാം. സെക്ൻഡ് ക്ലാസിലാണെങ്കിൽ കൈയിലുള്ള ബാഗേജുകളുടെ ഭാരം 35 കിലോഗ്രാമിൽ കവിയരുത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed