ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്ക


കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക മാറുമ്പോൾ 22 ലക്ഷത്തോളം തമിഴർ പലായനത്തിന്റെ വക്കിൽ. ഇന്ധന ക്ഷാമത്തിൽ മീൻപിടുത്തവും കൃഷിയും അവതാളത്തിലായതോടെ, 22 ലക്ഷത്തോളം വരുന്ന തമിഴർ പലായനത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ അഭയം തേടാനുള്ള ആഗ്രഹത്തിലാണ് തമിഴരെങ്കിലും രാഷ്ട്രീയ പരിഹാരം അകലെയാണ്. രാത്രിയായാൽ വെളിച്ചമില്ല, കുട്ടികളെ പാമ്പ് കടിക്കുമോ എന്നാണ് ഭയം. കടലിൽ പോകാനാകുന്നില്ല. കഷ്ടപ്പാട് കാരണം പലരും തമിഴ്നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. പത്ത് കൊല്ലത്തിനപ്പുറം ഞങ്ങൾക്ക് ശ്രീലങ്ക തന്നെ ഇല്ലാതായിപ്പോകുമോ എന്നാണ് ഭയം

ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്കൻ പാർലമെന്റ് മുൻ സ്പീക്കർ കരു ജയസൂര്യ പറഞ്ഞു. മോദി സർക്കാരിനോട് ശ്രീലങ്കൻ ജനതയ്ക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ഗോതഭയ രജപക്സെയുടെ തലതിരിഞ്ഞ നയങ്ങളാണ് വില്ലനായതെന്നും മുൻ ആഭ്യന്തരമന്ത്രികൂടിയായ കരു വ്യക്തമാക്കി.

‘ഇന്ത്യ ഞങ്ങൾക്ക് സ്വന്തം വീടുപോലെയാണ്. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്ന മോദി സർക്കാരിന് നന്ദിയുണ്ട്. ഞങ്ങൾക്ക് ഇന്ത്യയോട് കടപ്പാടുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും തിരികെ കൊണ്ടുവരണം. അണ്ണാഹസാരെയുടെ റോളാണ് എനിക്ക് ശ്രീലങ്കയിൽ. മത വർഗ്ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തിയാലേ രക്ഷയുള്ളു’− കരു പറഞ്ഞു. അതേസമയം, ശ്രീലങ്കയിൽ വൻ ജനപിന്തുണയുള്ള കരു ജയസൂര്യയെ ഭാവി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുവിഭാഗം നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്.

You might also like

  • Straight Forward

Most Viewed