റഷ്യയുമായി മികച്ച ബന്ധം; യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് ഇന്ത്യയെ സ്വാഗതം ചെയ്ത് യുക്രെയ്ൻ
ഒരു മാസം പിന്നിട്ട യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടൽ വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ മികച്ച ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഉതകുമെങ്കിൽ അതിനുള്ള മധ്യസ്ഥ ചർച്ചകൾക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുന്നു എന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. എന്‍ഡിടിവിയോട് ആയിരുന്നു യുക്രൈൻ വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.
മധ്യസ്ഥ ചർച്ചകൾക്ക് ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെങ്കിൽ ആ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദിമിത്രി കുലേബയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി സംസാരിക്കാൻ അഭ്യർത്ഥിക്കുന്നതായും യുക്രൈൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
ഇന്ത്യന്‍ ഭക്ഷ്യസുരക്ഷയിൽ വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് യുക്രൈൻ. സൂര്യകാന്തി എണ്ണ, ധാന്യങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യൻ ഉൽപങ്ങളുടെ വലിയ ഗുണഭോക്താക്കളാണ് യുക്രൈൻ ജനത. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ സുപ്രധാനമാണ്. ഇതോടൊപ്പം റഷ്യയുമായും മികച്ച നയതന്ത്ര ബന്ധമുള്ള ഇന്ത്യയുടെ ഇടപെടൽ യുദ്ധം അവസാനിപ്പിക്കാൻ പ്രയോജനപ്പെടുത്തണം∍ എന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ബോധ്യപ്പെടുത്താന്‍ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ്. റഷ്യയിൽ തീരുമാനങ്ങൾ എടുക്കുന്ന ഒരേയൊരു മനുഷ്യൻ പ്രസിഡന്റ് പുടിനാണ്. അതിനാൽ ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹവുമായി നേരിട്ട് സംസാരിക്കേണ്ടതുണ്ട്. യുക്രൈൻ യുദ്ധം ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി റഷ്യൻ പ്രസിഡന്റാണ്. റഷ്യൻ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരാവുകയാണ് യുക്രൈൻ എന്ന് പ്രതികരിച്ച ദിമിത്രി കുലേബ് ∍ന്യായമായ യുദ്ധം∍ എന്നായിരുന്നു ചെറുത്ത് നിൽപ്പിനെ വിശേഷിപ്പിച്ചത്. ∍ഇന്ത്യ യുക്രൈനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു∍ എന്നും ദിമിത്രി കുലേബ വ്യക്തമാക്കുന്നു.
ഖാർകീവിൽ റഷ്യന്‍ ബോംബാക്രമണത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച സംഭവത്തിലും യുക്രൈന്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തി. റഷ്യ സൈനിക സന്നാഹങ്ങൾ കടന്നു കയറുന്നത് വരെ യുക്രൈൻ ഇന്ത്യക്കാരുടെ വീടായിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ തിരികെ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
