ചൈനയിൽ‍ കോവിഡ് വ്യാപനം രൂക്ഷം‍: ലോക്ഡൗണ്‍ നീട്ടി വിവിധ നഗരങ്ങൾ‍


ചൈനയിൽ‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നു. മാർ‍ച്ച് മാസത്തിൽ‍ മാത്രം, കൊറോണ രോഗികളുടെ എണ്ണത്തിൽ‍ റെക്കോർ‍ഡ് വർ‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തെ തുടർ‍ന്ന്, ലോക്ഡൗൺ ഏർ‍പ്പെടുത്തിയ ഷാംഗ്ഹായിൽ‍ നിയന്ത്രണങ്ങൾ‍ പിന്നെയും നീട്ടി.

മാർ‍ച്ചിൽ‍ മാത്രം മുക്കാൽ‍ ലക്ഷത്തോളം കൊറോണ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച് രണ്ട് വർ‍ഷം പിന്നിടുമ്പോൾ‍, ആദ്യമായാണ് രാജ്യത്ത് ഒരു മാസം ഇത്രയും ആളുകൾ‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വൈറസിന്റെ ഒമിക്രോണ്‍ വകഭേദവും, ഇതിന്റെ ഉപവകഭേദമായ ബിഎ2 ഉം ആണ് നിലവിൽ‍ രാജ്യത്ത് രോഗവ്യാപനത്തിന് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ദ്ധർ‍ കണ്ടെത്തിയിരിക്കുന്നത്.

കൊറോണ വ്യാപനത്താൽ‍ ചൈനയുടെ പ്രമുഖ വ്യാപാര കേന്ദ്രമായ ഷാംഗ്ഹായിലെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൊറോണ വ്യാപനം രൂക്ഷമായതോടെ നഗരത്തിൽ‍ ഏർ‍പ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ഷാംഗ്ഹായിലെ കൊറോണ വ്യാപനം ചൈനയുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർ‍ട്ട്.

You might also like

  • Straight Forward

Most Viewed