ബഹ്റൈനിൽ 860 പേർക്ക് കൂടി കോവിഡ് രോഗം
ബഹ്റൈനിൽ ഇന്നലെ 860 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 7180 ആയി. ആകെ കോവിഡ് മരണങ്ങൾ 1470 ആയി. ഇന്നലെ 1073 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,45,100 ആയി. നിലവിൽ 21 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,33,208 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,74,788 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത് ഇന്നലെ 6496 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.
