ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കൊറോണയെ തുടച്ചുനീക്കാമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്
ഒമിക്രോൺ ബാധ രൂക്ഷമായിരിക്കേ ലോകരാഷ്‌ട്രങ്ങളുടെ മെല്ലപോക്കിനെ പരിഹസിച്ച് ലോകാരോഗ്യസംഘടന. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022ൽ തന്നെ കൊറോണ മഹാമാരിയെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നും ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസ് പറഞ്ഞു.
ഒരു മുൻഉപാധി വച്ചുകൊണ്ടാണ് ടെഡ്രോസ് ലോകരാഷ്‌ട്രങ്ങളെ പരിഹസിക്കുന്നത്. എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് അഹങ്കരിക്കുന്ന ലോകരാഷ്‌ട്രങ്ങളെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളാണ് ടെഡ്രോസ് ഉന്നയിക്കുന്നത്്. എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കൊറോണയെ തുടച്ചുനീക്കാമെന്നാണ് ടെഡ്രോസ് ആവർത്തിക്കുന്നത്.
ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകംമഴുവൻ പരക്കുകയാണ്. നമ്മളാകട്ടെ നിരവധി സംവിധാ നങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്നും ടെഡ്രോസ് പറഞ്ഞു. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിച്ച കൊവാക്‌സ് പോർട്ടുഫോളിയോയിൽ പെടുന്ന വാക്‌സിനടക്കം 9 വാക്‌സിനുകൾക്ക് അംഗീകാരം നൽകവേയാണ് ലോകരാഷ്‌ട്രങ്ങളെ വിമർശിച്ചത്.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾ പോലും ചുറ്റുമുള്ള നിരവധി രാജ്യങ്ങൾക്ക് അടിയന്തിരസഹായം നൽകുകയാണ്. ,സൗജന്യമായിപോലും വാക്‌സിനേഷൻ സഹായം നൽകുന്പോഴാണ് ആഫ്രിക്കൻ മേഖലയെ ലോകരാജ്യങ്ങൾ അവഗണിക്കുന്നുവെന്ന് ടെഡ്രോസ് ആവർത്തിച്ചത്. ദരിദ്രരാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങളും സന്പത്തും മുഴുവൻ കവർന്നെടുക്കുന്ന പാശ്ചാത്യരാജ്യങ്ങൾ വാക്‌സിൻ കാര്യത്തിലും മരുന്നുകളുടെ കാര്യ ത്തിലും മെല്ലെപോക്ക് തുടരുന്പോഴാണ് ടെഡ്രോസിന്റെ പരാമർശം. ഇപ്പോഴും തുടരുന്ന ആഫ്രിക്കയിലെ പരിതാപകരമായ സാഹചര്യം മുൻനിർത്തിയാണ് ടെഡ്രോസ് മുഖത്ത ടിക്കും പോലുള്ള സത്യങ്ങൾ വിളിച്ചുപറയുന്നത്.