ആയുധ നിർമ്മാണരംഗത്ത് കൈകോർത്ത് കിം ജോംഗ് ഉന്നും ഷീ ജിംഗ് പിംഗും
പാംഗ്യോംഗ്: ആഗോള ആയുധ നിർമ്മാണരംഗത്ത് വിനാശകരമായ കൂട്ടായ്മ സൃഷ്ടിക്കാ നൊരുങ്ങി വടക്കൻ കൊറിയയും ചൈനയും. വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംങുമാണ് ഏഷ്യയിലെ ഏറെ സുപ്രധാനമായ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്. അമേരിക്ക ഇരുരാജ്യങ്ങളുമായി അകന്ന് നിൽക്കുന്ന പശ്ചാത്തലത്തിൽ ഈ നീക്കം ഏറെ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ കൊറിയയിൽ ലോക്ഡൌൺ അവസാനിച്ചിട്ടില്ല. ലോകഡൗൺ സാഹചര്യം നിലനിൽക്കെ ആണ് ചൈനയുമായി കൊറിയ ആയുധ നിർമ്മാണ കരാറിൽ എത്തുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തിനും ചൈനയുടെ സഹായം വടക്കൻ കൊറിയയ്ക്ക് ലഭിക്കും.’ ചൈനയുമൊത്ത് ഏറ്റവും കരുത്തേറിയ സഹകരണം ഉറപ്പാക്കിയിരിക്കുന്നു. ഇനി ഞങ്ങളൊരുമിച്ച് ആഗോള സമ്മർദ്ദ ശക്തികളെ നേരിടും.’ കിം അറിയിച്ചു. ഇരുരാജ്യങ്ങളിലെ ജനങ്ങളുടേയും ജീവിതം ഏറ്റവും മികച്ചതും സുരക്ഷിതമാക്കാനും പുതിയ ചുവട് വെയ്പ്പ് സഹായിക്കുമെന്ന് ഷീ ജിംഗ് പിങ്ങും അറിയിച്ചു.
ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യവും ദക്ഷിണകൊറിയ−ജപ്പാൻ സഹകരണം ശക്തമായതും കിമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ ബൈഡന് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും കിം തുറന്നടിച്ചിരുന്നു. ക്വാഡ് സഖ്യമാണ് ഷീ ജിംഗ് പിംഗിന് തലവേദനയായിരിക്കുന്നത്.

