ഞങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ കടത്തിവിടില്ല: ഹോർമുസ് കടലിടുക്കിൽ പക്കാനിയന്ത്രണവുമായി ഇറാൻ
ഷീബ വിജയൻ
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ കടത്തിവിടില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും അമേരിക്ക വാക്കുപാലിച്ചാൽ ഹോർമുസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കടലിടുക്കിൽ പൂർണ നിയന്ത്രണം ഇറാനാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും, ഇറാന് മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ ഒന്നിച്ചു നേരിടണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധവും യുദ്ധവും നേരിടാൻ രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും അറിയിച്ചു.
hthtggfggy

