നദി അടഞ്ഞു കിടക്കുന്നു; ഏതുനിമിഷവും തകരാം! നേപ്പാളിൽ രണ്ടാം പ്രളയഭീതി
ഷീബ വിജയൻ
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് പിന്നാലെ മേഖലയിൽ വീണ്ടും വൻ ദുരന്തത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം നദിയിൽ രൂപപ്പെട്ട തടസ്സം ഏതുനിമിഷവും തകർന്ന് രണ്ടാമതൊരു വെള്ളപ്പൊക്കത്തിന് വഴിവെച്ചേക്കാമെന്നാണ് റിപ്പോർട്ട്.
കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ICIMOD) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. മണ്ണൊലിപ്പിനെ തുടർന്ന് നദിയിൽ അവശിഷ്ടങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടി താത്കാലിക തടയണകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴി ഉയർന്ന പ്രദേശങ്ങളിൽ വലിയതോതിൽ ജലം കെട്ടിക്കിടക്കുകയാണ്. തടസ്സങ്ങൾ തകർന്നാൽ വലിയ പ്രളയമുണ്ടാകും. ജിലോങ് പോർട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും നിരീക്ഷണത്തിലാണ്.
്ന്ിേ്ിേ്ിേ

