മഞ്ഞുമല ഉരുകിയപ്പോൾ അത്ഭുതം; ആറു പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു


ഷീബ വിജയൻ

ആറു പതിറ്റാണ്ട് മുമ്പ് ഓസ്ട്രിയൻ മഞ്ഞുമലയിൽ ഉപേക്ഷിക്കേണ്ടി വന്ന ബാഗും പർവതാരോഹണ ഉപകരണങ്ങളും 86 കാരനായ ഉടമയ്ക്ക് തിരികെ ലഭിച്ചു. ഓസ്ട്രിയയിലെ ടൈറോൾ മേഖലയിലുള്ള സത്‍സൽഫെർനർ മഞ്ഞുമലയിൽ നിന്ന് കഴിഞ്ഞ മാസം ജൂലൈ 16-നാണ് ഒരു പർവതാരോഹകൻ ഈ ബാഗ് കണ്ടെത്തിയത്. ഓസ്ട്രിയൻ മഞ്ഞുമല ഉരുകിയതിനെ തുടർന്ന് 60 വർഷത്തിലധികം മുമ്പ് ഉപേക്ഷിച്ച ബാഗാണ് തിരികെ ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,955 മീറ്റർ ഉയരത്തിലാണ് ഇത് കണ്ടെത്തിയത്.

1950-കളിലെയോ 60-കളിലെയോ എന്ന് കരുതുന്ന ഐസ് ആക്സ്, കാമറ, പൈപ്പ് എന്നിവയും ബാഗിലുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിലുണ്ടായിരുന്ന രേഖകളിൽനിന്ന് ഉടമയുടെ പേര് കണ്ടെത്തുകയായിരുന്നു. 1963 ഓഗസ്റ്റ് നാലിന് സുഹൃത്തുക്കൾക്കൊപ്പം മലകയറുന്നതിനിടയിൽ മഞ്ഞുപാളിയിലെ വിള്ളലിൽ ഇദ്ദേഹം വീണുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ സഹായത്താൽ കയർ ഉപയോഗിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. എന്നാൽ, ഭാരം കുറച്ച് വേഗത്തിൽ രക്ഷപ്പെടുന്നതിനായി ബാഗ് വിള്ളലിലേക്ക് വലിച്ചെറിയുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ കാരണം 86 കാരനായ ഉടമയ്ക്ക് നേരിട്ടെത്താൻ സാധിക്കാത്തതിനാൽ, ഓഗസ്റ്റ് 25ന് പോലീസ് കണ്ടെത്തിയ വസ്തുക്കൾ അദ്ദേഹത്തിന്റെ മകനു കൈമാറി. ആഗോളതാപനം മൂലമാണ് യൂറോപ്യൻ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതെന്ന് ശസ്ത്രജ്ഞർ പറയുന്നു. സമീപ പതിറ്റാണ്ടുകളിലായി ഇത് മൂലം നിരവധി പഴയ അവശിഷ്ടങ്ങളും മനുഷ്യശരീരഭാഗങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒന്നാം ലോക മഹായുദ്ധകാലത്തെ വൈറ്റ് വാർ പോരാട്ടത്തിനിടയിൽ ഓസ്ട്രോ-ഹംഗേറിയൻ സൈന്യത്തിനെതിരെ പോരാടുമ്പോൾ ഇറ്റാലിയൻ സൈനികർ അഭയം പ്രാപിച്ച താവളം 2015ൽ സ്റ്റെൽവിയോ ചുരത്തിന് അഭിമുഖമായി സ്കോർലുസ്സോ പർവതത്തിൽ കണ്ടെത്തിയിരുന്നു. 20 വർഷത്തിനിടെ യൂണിഫോം ധരിച്ച നിലയിലുള്ളവരുടേതടക്കം നിരവധി സൈനികരുടെ മൃതദേഹങ്ങളാണ് മഞ്ഞ് ഉരുകിയതിനെത്തുടർന്ന് പുറത്തുവന്നത്.

article-image

dwdsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed