നേപ്പാളിൽ മിന്നൽപ്രളയം: മരണം 270 കടന്നു, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി; അടിയന്തര സഹായം എത്തിച്ച് ഇന്ത്യ


ഷീബ വിജയൻ

കാഠ്മണ്ഡു: ടിബറ്റൻ അതിർത്തിയിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ വൻ ദുരന്തം. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ അനുസരിച്ച് പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. 133 ഇന്ത്യക്കാരടക്കം 750 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രസുവ, ധാദിങ്, നുവാകോട്ട് തുടങ്ങിയ ജില്ലകളിലാണ് ഭോട്ടെ കോഷി നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്ന് വൻ നാശനഷ്ടം വിതച്ചത്.

സെക്കൻഡുകൾക്കുള്ളിൽ കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ബസുകളടക്കമുള്ള വാഹനങ്ങൾ പ്രളയജലത്തിൽപ്പെടുകയും ചെയ്തു. വിവിധ ജലവൈദ്യുത പദ്ധതികൾ തകർന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

ദുരന്തബാധിതർക്കായി ഇന്ത്യ അടിയന്തര ആശ്വാസ നടപടികൾ ആരംഭിച്ചു. താത്കാലിക ടെന്റുകൾ, കമ്പിളികൾ, മരുന്നുകൾ, ശുചിത്വ കിറ്റുകൾ എന്നിവയടങ്ങിയ 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യ നൽകിയ അടിയന്തര സഹായത്തിന് നേപ്പാൾ നന്ദി അറിയിച്ചു.

article-image

adsdasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed