സിനിമാതാരം ജഗദീഷിനെതിരെ പരാതിയുമായി സി.പി.ഐ.എം


കൊച്ചി: സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നൽ‍കി. പരാതിയെ തുടർ‍ന്ന് ജില്ലാ കളക്ടർ‍ ഇടപെട്ട് ഷൂട്ടിംഗ് നിർ‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ തുടർ‍ന്നാണ് ജഗദീഷിനെതിരെ നടപടി എടുത്തത്.

140 മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർ‍ത്ഥികളുടെ പ്രചാരണോപാധികൾ‍ തയ്യാറാക്കുന്നതിനു വേണ്ടിയാണ് തൈക്കാട് ഗവണ്‍മെന്റ് എൽ‍ പി സ്‌കൂളിലെ സ്റ്റുഡിയോയിൽ‍ വെച്ച് പ്രശസ്ത സിനിമാ താരവും കോൺ‍ഗ്രസ് നേതാവുമായ ജഗദീഷ് ഷൂട്ടിംഗ് നടത്തിയത് എന്നാൽ‍ രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി ഉള്ള ഷൂട്ടിംഗ് ആണെന്ന് സ്‌കൂൾ‍ അധികൃതരെ അറിയിക്കാതെയായിരുന്നു തയ്യാറെടുപ്പുകൾ‍.

തുടർ‍ന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് സർ‍ക്കാർ‍ സ്‌കൂളിൽ‍ ഷൂട്ടിംഗ് നടത്തിയതിനെതിരെ സിപിഐ എം പരാതി നൽ‍കി. പരാതിയെ തുടർ‍ന്ന് കളക്ടർ‍ ഇപൈട്ട് ഷൂട്ടീംഗ് നിർ‍ത്തിവച്ചത്.

സിനിമയുടെ ആവശ്യത്തിന് എന്ന വ്യാജേന ആണ് ഫ്‌ളോർ‍ ബുക്ക് ചെയ്തിരുന്നതെന്ന് സ്‌കൂൾ‍ അധികൃതർ‍ വ്യക്തമാക്കി.ഇതേ തുടർ‍ന്ന് ഷൂട്ടിംഗ് നിർ‍ത്തിവെക്കാന്‍ സ്‌കൂൾ‍ അധികൃതരും സിനിമാതാരം ജഗദീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഷൂട്ടീംഗ് അവസാനിപ്പിച്ചെങ്കിലും ജഗദീഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽ‍കുമെന്ന് സിപിഎം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed